ചങ്ങനാശേരി : പുഞ്ചക്കൃഷിയ്ക്കായി ഒരുക്കിയ നിലം മടവീഴ്ചയിൽ വെള്ളത്തിലായതിനെ തുടർന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പാടശേഖരം സന്ദർശിച്ചു. വാഴപ്പള്ളി കൃഷിഭവന്റെ കീഴിലുള്ള ഓടേറ്റി തെക്ക് 550 ഏക്കറിലും, ഓടേറ്റി വടക്ക് 556 ഏക്കർ പാടശേഖരത്തിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ മടവീണത്. രണ്ട് പാടശേഖരത്തിലുമായി 630 കർഷകരുൾപ്പെടുന്ന സമിതിയാണ് കൃഷിക്കായി നിലം ഒരുക്കിയത്. നവംബർ 15 ഓടെ പുഞ്ചകൃഷിയാക്കായി വിതയ്ക്കാൻ പാടശേഖരം ഒരുക്കിയിട്ടിരിക്കുകയായിരുന്നു. ഒഴുക്ക് ശക്തമായതിനാൽ പാടശേഖരം പൂർണ്ണമായും വെള്ളത്തിനടിയിലായി. വാർഡ് മെമ്പർ സാൻട്രാ നോർമൻ, പാടശേഖര കൺവീനർ രവീന്ദ്രൻ, പാടശേഖര സെക്രട്ടറി സന്തോഷ്, വിശ്വംഭരൻ, ബേബിച്ചൻ വട്ടപ്പറമ്പിൽ, ജോസി പുത്തൻപുര, പാടശേഖര കമ്മറ്റിയംഗങ്ങളായ അനീഷ്, അന്തോനിച്ചൻ, രാജപ്പൻ, മോഹനൻ എന്നിവരും സ്ഥലത്തെത്തി. അടിയന്തര നടപടി സ്വീകരിക്കുന്നതിന് കൃഷി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം.എൽ.എ പറഞ്ഞു.