lorry-fire
വാളറ കുത്തിന് സമീപം ലോഡും കയറ്റി വന്ന ലോറിക്ക് തീപിടിച്ചപ്പോൾ

അടിമാലി: ലോഡും കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. പട്ടാമ്പിയിൽ നിന്നും മൾട്ടി വുഡ് ഡോർ പാനലുമായി അടിമാലിക്ക് വന്ന ലോറി ഇന്നലെ പുലർ 3.30 യോടെ കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിൽ വാളറകുത്തിന് സമീപം തീപിടിച്ചും . വാഹനത്തിന്റെ ക്യാബിൻ പൂർണ്ണമായി കത്തി നശിച്ചു. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ലോറിയുടെ പുറകിൽ നിന്നും തീയും പുകയും ഉയർന്നത് കണ്ടതിനേതുടർന്ന് വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങി. തുടർന്ന് വാഹനത്തിന്റെ സൈലൻസിറിന്റെ ഭാഗത്തു നിന്നും തീ കത്തുകയാണ് ഉണ്ടായത്. ക്യാബിനും മുൻവശത്തെ ടയറുകൾക്കും തീപിടിച്ചു. അടിമാലി ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.