മാവേലിക്കര: റിവർവ്യൂ ബംഗ്ളാവിൽ പരേതനായ സി. ചാക്കോയുടെ (മാവേലിക്കര സി. ചാക്കോ ആൻഡ് സൺസ് ഉടമ) ഭാര്യ വത്സ ചാക്കോ (83) നിര്യാതയായി. കുമരകം ഒരുവട്ടിത്തറ കുടുംബാംഗമാണ്. മാവേലിക്കര വൈ.ഡബ്ളിയു.സി.എ. സ്ഥാപക സെക്രട്ടറി, ദീർഘകാലം പ്രസിഡന്റ്, പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ളിക് സ്കൂൾ മാനേജിംഗ് ബോർഡ് സെക്രട്ടറി, മാവേലിക്കര ലയൺസ് ക്ളബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ബിജു (ജേക്കബ് വർഗീസ്, ബി.ആർ. അസോസിയേറ്റ്സ്, ചെന്നൈ), ബുബ്‌ലി (ജേക്കബ് മാത്യു, സി. ചാക്കോ ആൻഡ് സൺസ്). മരുമക്കൾ: ഷൈനി വർഗീസ് (വളഞ്ഞവട്ടം), അമ്പിളി (കോട്ടയം). സംസ്കാരം ഇന്ന് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.