ndh-accident


അടിമാലി: ഇന്നലെ മാത്രം ദേശീയ പാതയിൽ രണ്ടും അടിമാലിക്ക് സമീപം ഒരപകടവും ഉണ്ടായി. പുലർച്ചേ വട്ടവടയിൽ നിന്നും പച്ചക്കറി കയറ്റി വന്ന ലോറിയും കാറും അടിമാലിക്ക് സമീപം കൂമ്പൻ പാറയിൽ വെച്ച് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് അപകടമില്ല. ദേശീയ പാതയിൽ മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശികളുടെ കാർ വാളറ കുത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.. അടിമാലി പൊളിഞ്ഞ പാലത്തിന് സമീപം പുലർച്ച 5 മണിയോടെ 200 ഏക്കർ സ്വദേശി ടോണിയും മകനും സഞ്ചരിച്ച കാർ തൊട്ടിലേയ്ക്ക് തല കീഴായി മറിഞ്ഞു. നാട്ടുകാരും ഫയർഫോഴ്‌സും എത്തി രണ്ട് പേരേയും രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല.