bridge
അടിമാലി മച്ചിപ്ലാവ് മുത്തുക്കാട്ട് പടിപാലം

അടിമാലി: മച്ചിപ്ലാവ് മുത്തുക്കാട്ട് പടിപാലം പുനർനിർമ്മിക്കാൻ നടപടി വേണമെന്നാവശ്യം.2018ലെ പ്രളയത്തിലായിരുന്നു ഇവിടെയുണ്ടായിരുന്ന പാലം തകർന്നത്.പിന്നീട് പഞ്ചായത്തിന്റെ സഹായത്തോടെ താൽക്കാലിക നടപ്പാലം ഒരുക്കി.പിന്നീട് കോൺക്രീറ്റ് പാലം നിർമ്മിക്കുന്ന കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.മുപ്പതിലധികം കുടുംബങ്ങൾ ദേശിയപാതയിലേക്കെത്താൻ ഇപ്പോഴത്തെ താൽക്കാലിക ഇരുമ്പുപാലത്തെ ആശ്രയിക്കുന്നുണ്ട്.നടപ്പാലത്തിന്റെ ഒരു വശത്ത് മാത്രമെ കൈവിരിയുള്ളു.വിദ്യാലയം തുറന്നാൽ കുട്ടികളടക്കം ഒരുവശത്ത് മാത്രം കൈവിരിയുള്ള ഈ പാലത്തിലൂടെ സഞ്ചരിക്കണം.ഇപ്പോഴത്തെ നടപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമ്മിച്ച് യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.