ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ വിവാഹപൂർവ കൗൺസലിംഗിന്റെ 65-ാമത് ബാച്ചിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ എൻ.നടേശൻ, കോഓർഡിനേറ്റർ പി.അജയകുമാർ, യൂണിയൻ കൗൺസിലർ പി.ബി രാജീവ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി എന്നിവർ പങ്കെടുത്തു. കോഴ്‌സ് ഇന്ന് തുടരും.