പാലാ: കോട്ടയം,ഇടുക്കി ജില്ലകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ ഭരണകൂടത്തോടും, റവന്യു വകുപ്പിനോടും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ദുരന്തത്തിൽ കാണാതായ വരെ കണ്ടെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.