കറുകച്ചാൽ: പൈക്കല്ലിതോട് വാഴൂർ വലിയതോട് എന്നീ തോടുകൾ കരകവിഞ്ഞതോടെ പ്രദേശത്തെ മുപ്പതോളം വീടുകളിൽ വെള്ളംകയറി. പതിനേഴാംമൈൽ അരീക്കൽ കിഴക്കേതിൽ അഭിലാഷിന്റെ വീട് സംക്ഷണഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായി. ചാമംപതാൽ തോട്ടിൽ നിന്നും വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കടയിനിക്കാട് റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങി. പുലിയാമറ്റം, കളത്തൂർകടുപ്പ്്, ശാസ്താംകാവ്, പൊട്ടനാനി എന്നീ പ്രദേശങ്ങളിലെ വീടുകളിലും വെള്ളംകയറി. രണ്ട് കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങി. നിരവധി കുടിവെള്ള പദ്ധതികൾക്ക് നാശമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ശ്രീകാന്ത് പി തങ്കച്ചൻ, അജിത്ത്കുമാർ, ഡെൽമ ജോർജ് തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.