മണിമല: കനത്തമഴയിൽ മണിമല ടൗണിലും പരിസരപ്രദേശങ്ങളിലും വെള്ളംകയറി. മണിമല ടൗൺ, മൂങ്ങാനി ഭാഗങ്ങളിലാണ് വെള്ളം കയറിയത്. മണിമല ധർമ്മശാസ്താ ക്ഷേത്രം ഭാഗികമായി വെള്ളത്തിലായി. മണിമല പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വെള്ളംകയറി. മണിമല വെള്ളാവൂർ തീരദേശ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിലച്ചു. കറുകച്ചാൽ ഭാഗത്തു നിന്നുള്ള ബസുകൾ മൂങ്ങാനി വരെ മാത്രമാണ് സർവീസ് നടത്തുന്നത്. പല സ്ഥലങ്ങളിലും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി.