jcb
പനംകുട്ടിയിൽ മണ്ണ് മാന്തി യന്ത്രം മറിഞ്ഞുണ്ടായ അപകടം

അടിമാലി: പനംകുട്ടി കമ്പിളിക്കണ്ടം റോഡിന്റെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. രാജാക്കാട് മുക്കുടിൽ സ്വദേശി സുമേഷിനാണ് (38) പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പനംകുട്ടി എസ് വളിലായിരുന്നു അപകടം. നിയന്ത്രണം വിട്ട് മണ്ണുമാന്തി യന്ത്രം സമീപത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.