kunjumon
ചിത്രം.കുഞ്ഞുമോന്‍

അടിമാലി: ശല്യാംപാറ സ്വദേശിനി ഖദീജയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഭർത്താവ് കൊന്നത്തടി കണിച്ചാട്ട് കുഞ്ഞുമോനെ (പരീത്) പൊലീസ് അറസ്റ്റ് ചെയ്തു. തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയ സംഭവത്തിൽ കോടതി വിധി പ്രകാരം ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഖദീജ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതി ഖദീജയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഖദീജ. നേര്യമംഗലം ടൗണിൽ നിന്നാണ് വെള്ളത്തൂവൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.