പാലാ: കനത്ത മഴയെത്തുടർന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മാണി സി.കാപ്പൻ എം.എൽ.എ. ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ, പൊലീസ്, റവന്യൂ, ഫയർഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ടു ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. മാറ്റിപ്പാർപ്പിക്കുന്നവർക്കായി പാലാ ജനറൽ ആശുപത്രിയിൽ ആന്റിജൻ പരിശോധന സംവിധാനം എം.എൽ.എ ഇടപെട്ട് ഒരുക്കി.
വിവിധ സ്ഥലങ്ങളും എം.എൽ.എ സന്ദർശിച്ചു. ദുരിതബാധിതർക്ക് അടിയന്തിരസഹായം എത്തിക്കും. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.