പാലാ: കാവുംകണ്ടം കാട്ടാമല ഭാഗത്തും ഉരുൾപൊട്ടൽ. ഇന്നലെ 2 മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഭാഗികമായി നശിച്ചു. കിഴക്കേപറമ്പിൽ തോമസിന്റെ റബർ തോട്ടത്തിലെ 50 മരങ്ങൾ പൂർണമായും നശിച്ചു. പ്രദേശത്തെ ഭീമൻ പാറകൾ ഇപ്പോഴും ഭീഷണി ഉയർത്തുകയാണ്. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഗ്രേസി ജോർജ്, വില്ലേജ് ഓഫീസർ സക്കറിയാസ്, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ സുനിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ മനസിലാക്കി.