kseb

കോട്ടയം: കനത്ത മഴ വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചു. കോടികളുടെ നഷ്ടവും കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായി. പാലാ ഡിവിഷനിൽ 22000 കണക്ഷനുകളെയും പൊൻകുന്നം ഡിവിഷനിൽ 72730 കണക്ഷനുകളെയും മഴയും കാറ്റും ബാധിച്ചു. പാലാ, പൊൻകുന്നം വൈദ്യുതി ഡിവിഷനുകളിലായി 130 ഹൈ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും, 174 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. പൊൻകുന്നം സെക്ഷനിലാണ് ഏറ്റവുമധികം നാശ നഷ്ടമുണ്ടായത്. 84 ഹൈ ടെൻഷൻ പോസ്റ്റുകളും 147 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 150 ഹൈടെൻഷൻ കണ്ടക്ടറുകളും 334 ലോ ടെൻഷൻ കണ്ടക്ടറുകളും തകരാറിലായി. നാലു ട്രാൻസ്‌ഫോമറുകൾക്കുകേടുപറ്റി.

മണിമല, പത്തനാട് പ്രദേശങ്ങളിൽ 76.76 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക് . ഈ പ്രദേശങ്ങളിൽ 55 ഹൈ ടെൻഷൻ പോസ്റ്റുകളും എട്ട് എൽ.ടി പോസ്റ്റുകളും 43 ട്രാൻസ്‌ഫോമറുകളും തകരാറിലായി. 23 ട്രാൻസ്‌ഫോമറുകൾ മാത്രമാണ് ചാർജ് ചെയ്യാൻ സാധിച്ചിട്ടുള്ളത്. ബാക്കി വെള്ളത്തിലാണ്. വൈദ്യുതി പോസ്റ്റുകളുടെയും ട്രാൻസ്‌ഫോമറുകളുടെയും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല.

കൺട്രോൾ റൂം തുറന്നു
ജില്ലയിൽ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിൽ കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂം തുറന്നു. ഫോൺ: എക്‌സിക്യൂട്ടീവ് എൻജിനീയർ - 9446008062,
അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ - 9496018399, ഡെപ്യൂട്ടി ചീഫ് എൻജിനീയർ - 9446008279.