കുമരകം: എസ്.എൻ.ഡി.പി യോഗം കുമരകം പടിഞ്ഞാറ് 155-ാം ശാഖയുടെ 90-ാം വാർഷികവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും ശ്രീകുമാരമംഗലം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ കൗൺസിലർ പി.കെ സജ്ഞീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് എസ്.ഡി പ്രസാദ് , കെ.ഡി സലിമോൻ, ആർ.കുഞ്ഞുമോൻ ,കെ.കെ ജോഷിമോൻ, കെ.വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.