veedu

ചങ്ങനാശേരി: മഴയിൽ പതിനെട്ടാം വാർഡ് ചിറവ മുട്ടത്ത് സുനിൽ ഭവനിൽ സുനിൽ കുമാറിന്റെ വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച പുലർച്ചെ 5.30 ഒാടെയാണ് സംഭവം. സുനിൽ കുമാറും ഭാര്യ പ്രസീനയും രണ്ടു മക്കളും ഹാളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ മേൽക്കൂര ഇടിയുന്നതാണ് കണ്ടത്. ഉടൻ കുട്ടികളെയും എഴുന്നേൽപ്പിച്ച് പുറത്തേക്കിറങ്ങിയതു കാരണം അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. രണ്ടാം വാർഡ് വൈ.എം.എയിൽ കൊച്ചുപറമ്പിൽ ഷിബുവിന്റെ വീടിന്റെ അടുക്കളയും ഇടിഞ്ഞു വീണു. പഴക്കം ചെന്ന വീടായിരുന്നു.