അടിമാലി: പ്രളയ ദുരുന്തത്തിൽ പ്രതിസന്ധിയിലായവരെ സഹായിക്കാൻ ജില്ലയിലെ വ്യാപാരികളും സന്നദ്ധ സംഘടനകളും മുൻപന്തിയിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിന് സമാനമാണ് ഇപ്പോഴത്തെ കാലാവസ്ഥ. എല്ലാവരും മുൻ കരുതൽ നടപടികൾ സ്ഥീകരിക്കണം. ഇത്തവണത്തെ പ്രകൃതി ദുരുന്തത്തിൽ കൊക്കയാറിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളവും ചെളിയും കയറി നശിച്ചു. ഇവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്ഥീകരിക്കണം.വീടും ഭൂമിയും നഷ്ടപ്പെട്ട നിരവധി പേർ ജില്ലയിൽ ഉണ്ട്. ഇവരെ പുനരധിവസിപ്പിക്കാൻ വേണ്ടതെല്ലാം സർക്കാർഭാഗത്തുനിന്നുണ്ടാവണമെന്ന് കെ.എൻ. ദിവാകരൻ ആവശ്യപ്പെട്ടു.