രാജക്കാട്: ശതാഭിഷിക്തനായ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സൈബർ സേന ജില്ലാകമ്മറ്റിആദരവ് നൽകി. കേന്ദ്ര കമ്മറ്റി ചെയർമാർ അനീഷ് പുല്ലുവേലി, വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, കൺവീനർമാരായ ജയേഷ് വടകര, ഷെൻസ്, ധന്യ സതീഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സൈബർ സേന ഇടുക്കി ടീമിന് വേണ്ടി ജില്ലാ കമ്മറ്റി ചെയർപേഴ്‌സൺ സജിനി സാബു കൺവീനർ വൈശാഖ് എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്.