കോട്ടയം: അതിതീവ്രമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എൻ.ജി.ഒ യൂണിയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലുമായി ഒരു ലക്ഷം രൂപയുടെ സഹായം എത്തിച്ചു. ഒപ്പം ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളിലും സഹായം എത്തിച്ചു. ഭക്ഷ്യവസ്തുക്കളും സാനിറ്റൈസറും മാസ്‌കും അടങ്ങുന്ന സഹായം സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ ഉദയൻ കൈമാറി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ.ജെ തോമസ്, ടി.സി മാത്തുക്കുട്ടി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ, സംസ്ഥാനകമ്മറ്റിയംഗം ടി.ഷാജി, ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.അനൂപ് തുടങ്ങിയവർ പങ്കെടുത്തു.