പാലാ: നിർമ്മല ഹൃദയത്തോടെ ആരു വിളിച്ചാലും ഉടനടിയെത്തി തൊട്ടനുഗ്രഹിക്കുന്ന കാരുണ്യനാഥനാണ് ശ്രീനാരായണ ഗുരുദേവനെന്ന് ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ വിളക്കുപൂജയും ചതയ പ്രാർത്ഥനകളും നയിക്കുന്ന ഉല്ലല തങ്കമ്മ പറഞ്ഞു. 'സമഭാവന'' വാട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ച ശ്രീനാരായണ ഗുരുദേവ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമഭാവന കൺവീനർ സന്തോഷ് .എം.പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമാരി ഭാസ്‌ക്കരൻ മല്ലികശ്ശേരി, സലിജ സലീം ഇല്ലിമൂട്ടിൽ, സജി മുല്ലയിൽ, സിബി നിരപ്പേൽ, മായാ ഹരിദാസ്, ലതാ സിബി, സലീനാ ബോസ് തുടങ്ങിയവർ ആശംസകൾ നേർന്നു. എല്ലാമാസവും ഓരോ പ്രമുഖരെ അണിനിരത്തിയാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു.