പാലാ: മഴയുടെ ശക്തികുറഞ്ഞതോടെ മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കയറിയ വെള്ളം ഇറങ്ങി. ഗതാഗതം മിക്കവാറും സാധാരണ നിലയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയും എട്ടെണ്ണമാണ് പ്രവർത്തിക്കുന്നത്. ആറ് ക്യാമ്പ് പിരിച്ചുവിട്ടു. ഏഴാച്ചേരി എൻ.എസ്.എസ് ഗവ.എൽ.പി.സ്‌കൂളിലെ ക്യാമ്പിൽ 6 കുടുംബങ്ങളിലെ 26 പേരാണുള്ളത്. അടുക്കം ഗവ.എച്ച്.എസ്.എസ് ക്യാമ്പിൽ 5 കുടുംബങ്ങളിലെ 16 അംഗങ്ങളുണ്ട്. മുത്തോലി സെന്റ് ആന്റണീസ് എച്ച്എസ്എസ് (831), പെരിങ്ങളം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് (12 ), ഭരണങ്ങാനം പഞ്ചായത്ത് സാംസ്‌കാരിക നിലയം(27), കിടങ്ങൂർ പിറയാർ ഗവ.എൽപി സ്‌കൂൾ(13 ), കൊണ്ടൂർ അമ്പാറനിരപ്പ് സെന്റ്
ജോൺസ് എൽപി സ്‌കൂൾ(39), ഇടമല സിഎംഎസ് യുപി സ്‌കൂൾ(1239) എന്ന ക്രമത്തിലാണ് ക്യാമ്പുകളിൽ കഴിയുന്നവർ. വെള്ളപ്പൊക്കക്കെടുതിയിൽ വിവിധ വില്ലേജുകളിലായി നാല് വീട്ടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നതായി തഹസിൽദാർ ശ്രീജിത് അറിയിച്ചു.