പാലാ: പാലാ നിയോജകമണ്ഡലത്തിൽ മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും അടിയന്തിരമായി പുന:രുദ്ധരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. വൻതോതിൽ കൃഷി നശിച്ചിട്ടുണ്ട്. പല വീടുകളും വാസയോഗ്യമല്ലാതായതായി എം എൽ എ ചൂണ്ടിക്കാട്ടി. തകരാറിലായ വീടുകൾ, കൃഷി, വീട്ടുപകരണങ്ങൾ തുടങ്ങിയവയ്ക്ക് പരമാവധി നഷ്ടം ലഭ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുകളും അടിയന്തിരമായി പരിഹരിക്കണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, റവന്യൂമന്ത്രി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവരെ നേരിൽ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്ന മാണി സി കാപ്പൻ എം എൽ എ