അടിമാലി: പനയിൽനിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു.പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഇഞ്ചപ്ലാക്കൽ ഷൈജുവാണ് (45) മരിച്ചത്. രണ്ടാഴ്ച മുൻപാണ് പനയിൽ നിന്ന് വീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയരുന്നു. ഇതിനിടെ കൊവിഡ് ബാധിതനായി. ശനിയാഴ്ച രാത്രി മരണമടയുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ: ഷിബി. മക്കൾ: മീനാക്ഷി, മോനിഷ, മാനിഷ.