പാലാ: കനത്ത മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ. തീക്കോയി ശാഖയിലെ 26 കുടുംബാംഗങ്ങൾക്കാണ് യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാറിന്റെയും കൺവീനർ എം.പി സെന്നിന്റെയും നിർദേശപ്രകാരം ഭക്ഷ്യധാന്യ കിറ്റും എത്തിച്ചത്. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം അരുൺ കുളംമ്പള്ളിയുടെ നേതൃത്വത്തിൽ ശാഖാ പ്രസിഡന്റ് പി.ജി ദീപേഷ് പറയംചാലിൽ, സെക്രട്ടറി പി.ടി രവി പുലിയള്ളുംപുറത്ത്, കമ്മിറ്റിയംഗം ശശി പാലയ്ക്കൽ, ബിജു ഇലിപ്പിക്കൽ, യൂത്ത് പ്രസിഡന്റ് പ്രശാന്ത് കയ്യാണിക്കുന്നേൽ എന്നിവർ ചേർന്ന് സഹായങ്ങൾ എത്തിച്ചുനൽകി