പാലാ. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്നലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസക്യാമ്പുകളും സന്ദർശിച്ചു. വൈദ്യസഹായം എത്തിക്കുന്നതിനായി പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ വൈദ്യസംഘവും അതാത് പ്രദേശത്തെ വികാരിമാരുടെ നേതൃത്വത്തിലുള്ള വൈദികസംഘവും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. പേമാരിയും മണ്ണിടിച്ചിലും കാരണം ഏറെ ദുരിതം നേരിട്ട കാവാലി, കൂട്ടിക്കൽ,ഇളംങ്കാട്, ഏന്തയാർ, പറത്താനം, വേലനിലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ ബിഷപ്പും സംഘവും സന്ദർശനം നടത്തിയത്. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ, ഡയറക്ടർ ഫാ.ജോസ് കീരംഞ്ചിറ, ഫാ.ജോസഫ് കൂനാനിയ്ക്കൽ, ഫാ.ജോസഫ് മണ്ണനാൽ, ഫാ.തോമസ് ഇല്ലിമൂട്ടിൽ, ഫാ.ജോമോൻ മണലേൽ, ഫാ.ജോസഫ് അറയ്ക്കൽ, ഫാ.ജെയിംസ് മടിയ്ക്കാങ്കൽ എന്നിവർ ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.