koottickal

മുണ്ടക്കയം: ശനിയാഴ്ച രാവിലെ മുതൽ താണ്ഡവമാടിയ മഹാമാരിയിൽ തകർന്നടിഞ്ഞ് കൂട്ടിക്കൽ ടൗൺ. മലയോര മേഖലയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കൂട്ടിക്കൽ ടൗണിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. നിരവധി വ്യാപാര സ്ഥാപനങ്ങൾ തകർന്നു. ചില സ്ഥാപനങ്ങളുടെ അടിത്തറ മാത്രമാണ് ബാക്കിയുള്ളത്. ടൗണിലെ കടകളുടെ മേൽക്കൂര വരെ വെള്ളം കവിഞ്ഞൊഴുകി. സാധനങ്ങൾ പൂർണമായും നശിച്ചു. കോടികളുടെ നാശനഷ്ടമാണ് വ്യാപാര മേഖലയ്ക്ക് ഉണ്ടായത്.