വൈക്കം : എ.ഐ.വൈ.എഫ് വൈക്കം ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഗവ.ആയുർവേദ ഹോസ്പിറ്റലിന്റെ സാമൂഹിക അടുക്കളയിലേക്ക് സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ കൈമാറി. മെഡിക്കൽ ഓഫീസർമാരായ ഡോ.അമ്പിളി, ഡോ. ധന്യ, എ.ഐ.വൈ.എഫ് വൈക്കം ടൗൺ മേഖല പ്രസിഡന്റ് വൈശാഖ് പ്രദീപൻ, സെക്രട്ടറി സുമേഷ്, മുൻസിപ്പൽ കൗൺസിലർ അശോകൻ വെള്ളവേലിൽ, ഷാജി മാളിയേക്കൻ, കെ.രമേശൻ എന്നിവർ പങ്കെടുത്തു.