project

തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്​റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടിസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് / അംഗീകൃത ഡിഗ്രിയും 1 വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്​റ്റ് ഗ്രാജുവേ​റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 30 വയസ്. സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ, ഫോട്ടോ, ബയോഡാ​റ്റാ എന്നിവ സഹിതം നവംബർ 1ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.