കോട്ടയം : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി. കാഞ്ഞിരപ്പള്ളി താലൂക്കിൽ 20ഉം മീനച്ചിൽ താലൂക്കിൽ അഞ്ചും കോട്ടയത്ത് 13 ഉം ചങ്ങനാശേരിയിൽ അഞ്ചും ക്യാമ്പുകളാണുള്ളത്. 1031 പുരുഷന്മാരും 1099 സ്ത്രീകളും 399 കുട്ടികളും അടക്കം 680 കുടുംബങ്ങളിലെ 2529 പേർ ക്യാമ്പുകളിലുണ്ട്.