തലയോലപ്പറമ്പ് :ഒന്നരവർഷമായി അടഞ്ഞുകിടന്ന വടകര മേഖലയിലെ മൂന്നു സ്‌കൂളുകൾ ശുചീകരിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ. കരിപ്പാടം കാരുണ്യമാതാ, വരിക്കാംകുന്ന് കെ.എച്ച്.എം, വടകര സി.എം.എസ് എൽ.പി സ്‌കൂളുകളാണ് എ.ഐ.വൈ.എഫ് വടകര മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. സി.പി.ഐ ലോക്കൽ കമ്മി​റ്റി സെക്രട്ടറി കെ.സി സജി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സന്ധ്യ, വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം മിനിശിവൻ, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് വിഷ്ണുദാസ്, സെക്രട്ടറി ആദർശ് സുധർമൻ, സി.പി.ഐ ലോക്കൽ കമ്മി​റ്റി അംഗം എം.കെ രാജേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ ബെഞ്ചമിൻ, കെ.വി സിജിമോൻ, വി.എസ് സുനിൽകുമാർ, അഖിൽ പ്രസാദ്, വിമൽ, സുനിൽ കലായിൽ, നിഖിൽ, ദീപ്തി, അജിത് അനി, സിബിൻ, സാജു നെല്ലിക്കൽ, ഉണ്ണി പാറക്കൽ, ശ്രീജൻ ദാസ്, നന്ദു കൃഷ്ണ, ആദിത് മാധവ്, സോണി എന്നിവർ പങ്കെടുത്തു.