കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.എസ്.ബി ബാങ്ക് ജീവനക്കാർ നടത്തുന്ന ത്രിദിന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരസഹായസമിതി സി.എസ്.ബി ശാഖകൾക്ക് മുന്നിൽ സായാഹ്ന ധർണ നടത്തി. കോട്ടയം ശാഖയ്ക്ക് മുന്നിൽ സി.ഐ.ടി.യു കോട്ടയം ഏരിയ സെക്രട്ടറി സുനിൽ തോമസും വൈക്കം ശാഖയ്ക്ക് മുന്നിൽ വൈക്കം ഏരിയ സെക്രട്ടറി പി.സി. ബാബുവും ചങ്ങനാശേരി ശാഖയ്ക്ക് മുന്നിൽ ഏരിയ സെക്രട്ടറി പി.എ. നിസാറും കടുത്തുരുത്തി ശാഖയ്ക്ക് മുന്നിൽ ഏരിയ കമ്മിറ്റി അംഗം റെജി കെ.എസും കറുകച്ചാൽ ശാഖയ്ക്ക് മുന്നിൽ എഫ് .ബി.ഒ.എ അഖിലേന്ത്യാ പ്രസിഡന്റ് സച്ചിൻ ജേക്കബും ഉദ്ഘാടനം ചെയ്തു. സി.എസ്.ബി കാണക്കാരി ശാഖയ്ക്ക് മുന്നിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗം ബേബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.പി.ശ്രീരാമൻ, കെ.പി. ഷാ തുടങ്ങിയവർ സംസാരിച്ചു.