നീലംപേരൂർ: ഈരയിൽ കൂട്ടുമ്മേൽ ദേവീക്ഷേത്രത്തിലെ അഷ്ടമംഗലദേവ പ്രശ്‌നപരിഹാരക്രിയകളുടെ ഒന്നാംഘട്ടം 20 മുതൽ 24 വരെ നടക്കും. തന്ത്രി തറയിൽകുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട്, മേൽശാന്തി അനന്തു തിരുമേനി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 20ന് രാവിലെ നട തുറക്കുന്നത് മുതൽ അഖണ്ഡനാമജപം, 21ന് മഹാമൃത്യുഞ്ജയഹോമം, രുദ്രപൂജ, സുദർശനഹോമം, ചുറ്റുവിളക്ക്, ഭഗവതിസേവ. 22ന് രാവിലെ 7.30ന് ചാമുണ്ഡീകലയ്ക്ക് പദ്മത്തിൽ പൂജ. 23ന് പകൽ ദേവപ്രശ്‌ന പരിഹാരക്രിയകൾ, 24ന് രാവിലെ മുതൽ ദേവപ്രശ്‌ന പരിഹാരക്രിയകൾ 9.30ന് ചതുശ്ശത നിവേദ്യം.