പാലാ: മഴക്കെടുത്തിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായവുമായി വ്യാപാരി വ്യവസായ സമതി. പാലാ ഏരിയയിലെ വ്യാപരികൾക്കുള്ള സഹായധനം വിതരണം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, ഏരിയ സെക്രട്ടറി രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റുമാരായ ബിജു വി.പി, ഹരിദാസ്, സിബി തോട്ടുപുറം തുടങ്ങിയവർ പങ്കെടുത്തു