നീലംപേരൂർ: നീലംപേരൂർ കൃഷിഭവന് കീഴിലുള്ള മൂക്കോടി മാഞ്ഞുക്കരി പാടശേഖരത്തിൽ മടവീണു. 215 ഏക്കർ വരുന്ന പാടശേഖരമാണിത്. നൂറിലധികം ചെറുകിട കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. പുഞ്ച കൃഷിക്കായി നിലം ഒരുക്കുന്നതിനിടെയാണ് മട വീണത്. ഇതോടെ പുഞ്ചകൃഷിയ്ക്ക് വീണ്ടും നിലം ഒരുക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. കിഴക്കൻവെള്ളത്തിന്റെ വരവും കഴിഞ്ഞ ദിവസത്തെ കനത്തമഴയിലും തോടുകൾ കരകവിഞ്ഞതാണ് മടവീഴ്ച്ചയ്ക്ക് ഇടയാക്കിയത്.