c-p-mathew

ചങ്ങനാശേരി: കാൻസർ രോഗ ചികിത്സകൻ ചങ്ങനാശേരി തുരുത്തി ചിറക്കടവിൽ ഡോ. സി.പി. മാത്യു (93) നിര്യാതനായി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട്, വൈസ് പ്രിൻസിപ്പൽ എന്നീ നിലയിലും പ്രവർത്തിച്ചു. 1954ൽ സർവീസിൽ പ്രവേശിച്ച ഡോക്ടർ കാൻസർ ചികിത്സാരംഗത്ത് തന്റേതായ കാഴ്ചപ്പാട് പുലർത്തിയ വ്യക്തിയാണ്. അ‌ടുത്ത കാലം വരെ മണർകാട് ചെറിയാൻ ആശ്രമത്തിൽ രോഗികളെ പരിശോധിക്കുമായിരുന്നു. സിദ്ധ വൈദ്യത്തിലും പ്രാക്ടീസ് ചെയ്തു. ഭാര്യ: പരേതയായ റോസി ജേക്കബ് (ബി.സി.എം കോളേജ് മുൻ അദ്ധ്യാപിക,വായ്പൂര് അടിപുഴ കുടുംബാംഗം). മക്കൾ: മോഹൻ, ജീവൻ, സന്തോഷ്. മരുമക്കൾ: അന്ന, നിമ്മി, ആനി. സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.