മണിമല: മണിമലയാറ്റിൽ നിന്ന് വെള്ളംകയറി ചെളിക്കുണ്ടായ ഷോപ്പിംഗ് കോംപ്ളക്സിനോട് ചേർന്ന ഭാഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമണിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി. കോംപ്ളക്സിലെ കെ.എസ്.എഫ്.ഇ, ആയുർവേദ ഡിസ്പൻസറി, കാർഷിക ലേലവിപണി തുടങ്ങിയിടങ്ങളിലേയ്ക്ക് നടന്നുപോകാൻ പോലും കഴിയാത്ത വിധം മാലിന്യമായിരുന്നു.