പൊൻകുന്നം: കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജകമണ്ഡലത്തിൽ പാർട്ടി മെമ്പർഷിപ്പ് വിതരണം നടത്തുന്നതിന് മുന്നോടിയായി മണ്ഡലം എക്‌സിക്യൂട്ടീവ് ചേർന്ന് മാർഗരേഖ തയാറാക്കി. പ്രസിഡന്റ് മാത്യു ആനിത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ കീഴിൽ വരുന്ന 9 മണ്ഡലം പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു. പാർട്ടി സംസ്ഥാന സമിതി അംഗം ഡോ. ബിബിൻ കെ. ജോസ്, പാർട്ടി ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, പ്രദീപ് വലിയപറമ്പിൽ, സുനിൽ കുന്നക്കാട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.