munda

മുണ്ടക്കയം. പ്രളയം താണ്ഡവമാടിയ പ്രദേശങ്ങളിൽ സഹായമെത്തിക്കാനായി മുണ്ടക്കയത്ത് സർവകക്ഷി യോഗം ചേർന്നു. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആറ്റുപുറം ബ്ലോക്ക് നിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് യോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.