കുറിച്ചി : ഫെയ്സ് ബുക്ക് പോസ്റ്റിൽ സർക്കാരിനെ വിമർശിച്ച ശേഷം കുറിച്ചിയിൽ ഹോട്ടലുടമ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. സജിയുടെ വീട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ചിങ്ങവനം മണ്ഡലം പ്രസിഡൻ്റ് ടിനോ കെ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.