nabi

വൈക്കം : മത്സരങ്ങളും റാലികളും ഒഴിവാക്കി ബിദിനം ലളിതമായി ആഘോഷിച്ചു. വൈക്കം, തലയോലപ്പറമ്പ്, വെച്ചൂർ, നക്കംതുരുത്ത്, ചെമ്പ്, കാട്ടിക്കുന്ന്, മറവൻതുരുത്ത്, കരിപ്പാടം, മണകുന്നം, വടകര, വെള്ളൂർ, ഇറുമ്പയം, മാന്നാർപൂഴിക്കോൽ തുടങ്ങിയ ജമാഅത്തുകളിലെല്ലാം മൗലീദ് പാരായണം ഉൾപ്പെടെയുള്ള പ്രാർത്ഥനകളും മധുര വിതരണവും നടന്നു. വൈക്കം ടൗൺ ജുമാ മസ്ജിദിൽ നടന്ന മൗലീദ് പാരായണത്തിന് മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നൽകി. തലയോലപ്പറമ്പ് മുഹിയിദ്ദീൻ പള്ളിയിൽ അബ്ദുറഹിം മുസ്‌ലിയാർ, കാട്ടിക്കുന്ന് ജുമാമസ്ജിദിൽ സലിം ഫൈസി, ചെമ്പ് ജുമാ മസ്ജിദിൽ സെയ്ദ് മുഹമ്മദ് മൗലവി എന്നിവർ നേതൃത്വം നൽകി.