കോട്ടയം: ഉരുൾപൊട്ടലിൽ നാശം നേരിട്ട കൂട്ടിക്കലിലും, മുണ്ടക്കയത്തും സഹായഹസ്തവുമായി കങ്ങഴ പത്തനാട് ഭദ്ര വിളക്ക് കർമ്മസ്ഥാനം. കർമ്മ സ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള വസ്ത്രം, ഭക്ഷണം തുടങ്ങിയവ കൂട്ടിക്കൽ സി.എസ്.ഐ ചർച്ച് വികാരി ഫാ.സെബാസ്റ്റ്യന് കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തിരുമേനി കൈമാറി. അടുത്തഘട്ടത്തിൽ ഭദ്രവിളക്ക് കർമ്മസ്ഥാനം ചാരിറ്റബിൾ ട്രസ്റ്റും, കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരവും സംയുക്തമായി വിവിധ ഭാഗങ്ങളിൽ സഹായമെത്തിക്കും.