കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്പൈസസ് ബോർഡ് ചെയർമാനായി നിയമിതനായ ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പനെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കുന്ന അഭയം രക്ഷാധികാരിയായ സഹകരണ മന്ത്രി വി.എൻ വാസവനെയും ആദരിക്കും. 23ന് ഉച്ചകഴിഞ്ഞ് 3ന് പ്രസ് ക്ലബ് ഹാളിൽ ചേരുന്ന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏ.ജി.തങ്കപ്പനെ ആദരിക്കും. ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പൻ വി.എൻ.വാസവനെ ആദരിക്കും. അഖിലേന്ത്യാ പി.ജി.മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ ഡോ.സജിത്ത് രാജിന് തോമസ് ചാഴിക്കാടൻ എം.പി ഉപഹാരം നല്കും. രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വിദ്യാഭ്യാസ സഹായവിതരണം കോട്ടയം മുൻസിപ്പൽ ആക്ടിംഗ് ചെയർമാൻ ബി.ഗോപകുമാറും നിർവഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഇമാം ഷംസുദ്ദീൻ മന്നാനി, ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിക്കും.എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ജി.ലിജിൻലാൽ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ, ജ്യോതിസ് മോഹൻ , അഡ്വ.വി.ബി.ബിനു, വി.എം.ശശി,റിജേഷ് സി.ബ്രീസ് വില്ല,സുരേഷ് വട്ടയ്ക്കൽ എന്നിവർ പ്രസംഗിക്കും.