ബാബു വൈദ്യരുടെ കരസ്പർശമേറ്റാൽ മതി, മാറാത്ത വേദനയിൽ നീറുന്നവരൊക്കെ ചിരിച്ചുകൊണ്ട് മടങ്ങും! അതിശയോക്തിയല്ല, പഴകിയ സന്ധിവേദനയും പാടേമാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ പരിക്കുമൊക്കെ അമൃതസ്പർശത്താൽ വൈദ്യർ ഭേദമാക്കുന്നത് പതിവ് കാഴ്ചയാണ്. ശാസ്ത്രം യോജിച്ചാലും വിയോജിച്ചാലും പാരമ്പര്യവൈദ്യത്തിലൂടെ ആയിരങ്ങൾക്ക് തുണയായിട്ടുണ്ട് വൈദ്യർ. ദിനവും അനേകംപേർക്ക് പുതുജീവൻ പകരുന്നത് അനസ്യൂതം തുടരുന്നു. അതിന്റെ പൊരുളെന്തെന്ന് ചോദിച്ചാൽ വൈദ്യർ പറയും. പൂർവസൂരികളുടെ ആശിർവാദവും ഗുരുദേവന്റെ അനുഗ്രവുമെന്ന്!
ചങ്ങനാശേരി തൃക്കൊടിത്താനം ആരമലക്കുന്നിലെ അശോക റീലൈഫ് സെന്ററിലാണ് റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പി.എസ് അശോക് കുമാറെന്ന ബാബു വൈദ്യർ. പക്ഷേ മറ്റു വൈദ്യൻമാരെപ്പോലെ സ്വന്തമായി മരുന്നുണ്ടാക്കലും വിൽപ്പനയുമില്ല. പാരമ്പര്യചികിത്സയുടെ നന്മകളെ ചേർത്തുപിടിച്ച് ഓരോ മർമ്മവും തൊട്ടറിഞ്ഞുള്ള 'ഫിസിക്കൽ സ്കാനിംഗ്" എന്ന വ്യത്യസ്ത ശൈലിയാണ് അവലംബം. വേദനയുള്ള ഭാഗത്ത് തള്ളവിരൽ കൊണ്ട് തൊട്ടുനോക്കിയാൽ വൈദ്യരുടെ മനസിലെത്തും എല്ലിന്റെ തകരാറെന്തെന്ന്. തള്ളവിരൽ അമർത്തി അതിന് മേൽ 'ഒറ്റയിടി", അസുഖം പറപറക്കും. കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും റിലീഫ് സെന്ററിലുണ്ട് വൈദ്യർ.
കളരിയിൽ നിന്ന് തുടക്കം
1968 കാലം. ഒമ്പത് വയസുമാത്രമുള്ള പയ്യനെ കളരി പഠിപ്പിക്കാൻ അമ്മയുടെ അമ്മാവൻ പ്രഭാകരന്റെ അടുക്കൽ വീട്ടുകാർ കൊണ്ടുചെന്നാക്കി. ശ്രീനാരായണ ഗുരുദേവനിൽ നിന്ന് നേരിട്ട് അനുഗ്രഹം ലഭിച്ച വ്യക്തിയായിരുന്നു അമ്മാവൻ. അമ്മാവനിൽ നിന്ന് കളരിക്കൊപ്പം മർമ്മ ചികിത്സയുമെല്ലാം പഠിച്ചെടുത്തു. ചികിത്സ തുടരുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിക്കുന്നത്.സർവീസിനിടെയും ചികിത്സ
2002 കാലഘട്ടത്തിൽ ചങ്ങനാശേരിയിൽ നിന്ന് കുട്ടനാട്ടിലെ വെളിയനാട്ടിലേക്കുള്ള ബസ് സർവീസ്. അന്ന് വെളിയനാട് ബസിലായിരുന്നു ബാബുവിന് സ്ഥിരം ഡ്യൂട്ടി. ഒരിക്കൽ പതിവ് പോലെ ബസ് വെളിയനാട് എത്തിയപ്പോഴാണ് നടക്കാൻ നന്നേ പാടുപെടുന്ന പത്തിൽ ഗോപിയെന്ന വ്യക്തിയെ കാണുന്നത്. കണ്ടക്ടർ ജേക്കബിന്റെ നിർബന്ധം, ബാബുവേട്ടാ.... ഗോപിയെ ഒന്ന് സഹായിച്ചുകൂടേ. മർമ്മങ്ങളെ തൊട്ടറിഞ്ഞുള്ള ചികിത്സയുടെ ഫലമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഗോപി രണ്ട് കാലും നിവർത്തി ഓടിയപ്പോൾ ബാബു വൈദ്യർ കുട്ടനാട്ടുകാരുടെ മനസിലേക്കാണ് നടന്നുകയറിയത്. ചികിത്സിക്കണമെന്ന അഭ്യർത്ഥനയുമായി പിന്നെയും വെളിയനാട്ടുകാർ പലതവണ വൈദ്യരെ തേടിയെത്തി. പ്രസവത്തെ തുടർന്ന് ആമവാതംം പിടിപെട്ട് കിടപ്പിലായ യുവതിയെ രക്ഷിക്കണമെന്ന ആവശ്യവുമായായിരുന്നു അവരുടെ വരവ്. വന്നവരെ നിരാശരാക്കിയില്ല. ഒരാഴ്ചകൊണ്ട് യുവതിയുടെ രോഗം പൂർണമായും ഭേദപ്പെട്ടതോടെ വെളിയനാട്ടുകാർക്ക് വീണ്ടും അത്ഭുതം. ഒടുവിൽ വൈദ്യർക്ക് മുമ്പിൽ വെളിയനാട്ടുകാർ അവരുടെ അഭിപ്രായം പറഞ്ഞു. ഞങ്ങൾ ഒരു വൈദ്യശാല തുറന്നുനൽകാം. സമയം കണ്ടെത്തി വെളിയനാട്ടിൽ തന്നെ ചികിത്സ തുടരണം. അങ്ങനെ ബാബു വൈദ്യർക്കായി വെളിയനാട്ടിൽ നാട്ടുകാർ വൈദ്യശാല തുറന്നു. തുടർച്ചയായ അഞ്ച് വർഷക്കാലം വൈദ്യശാല പ്രവർത്തിച്ചു. ഒടുവിൽ വെളിയനാട്ടിലേക്കുള്ള യാത്രാബുദ്ധിമുട്ടുകളൊക്കെ പരിഗണിച്ച് തന്റെ പ്രവർത്തനമേഖല ജന്മനാടായ ചങ്ങനാശേരി തൃക്കൊടിത്താനത്തേക്ക് മാറ്റുകയായിരുന്നു. 13 വർഷമായി ആരമലക്കുന്നിൽ ചികിത്സ ആരംഭിച്ചിട്ട്.
പ്രണബിന്റെ മകനെയും
പല പ്രമുഖരും ആരമലക്കുന്നിലെ അശോക റീലൈഫ് സെന്ററിൽ ചികിത്സ തേടുന്നുണ്ട്. പലരും വൈദ്യശാസ്ത്രരംഗത്ത് പ്രമുഖരെന്നതാണ് പ്രത്യേകത. ഒരിക്കൽ ബാബു വൈദ്യർക്ക് വിളിയെത്തിയത് ഡൽഹിയിൽ നിന്ന്. മുൻരാഷ്ട്രപതി പ്രണബ്കുമാർ മുഖർജിയുടെ മകൻ ഇന്ദ്രജിത് മുഖർജിയെ ചികിത്സിക്കാൻ കൊച്ചിയിലെത്തണമെന്നായിരുന്നു നിർദേശം. ചികിത്സ വിജയകരമായതോടെ പ്രമുഖ ഡോക്ടർമാരുടെ അന്വേഷണവും വൈദ്യരെ തേടിയെത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും വൈദ്യരുടെ മർമ്മ ചികിത്സയിലെ മികവ് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഗുരുദേവനിൽ അർപ്പിച്ച അംഗീകാരങ്ങൾ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന് ബാബു വൈദ്യർ വിശ്വസിക്കുന്നു. എസ്.എൻ.ഡി.പി യോഗം 1348ാം തൃക്കൊടിത്താനം ശാഖാ പ്രസിഡന്റായി പ്രവർത്തിക്കാനുള്ള നിയോഗവും വൈദ്യരിൽ വന്നുചേർന്നു. ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ നിന്നുള്ള ശിവഗിരി പദയാത്രാ സംഘത്തിന്റെ ക്യാപ്റ്റനായും വൈദ്യർ മുൻനിരയിലുണ്ട്.
ഇവയ്ക്കെല്ലാം ചികിത്സ
ഓരോ മർമ്മങ്ങളെയും തൊട്ടറിഞ്ഞാണ് ചികിത്സ. നട്ടെല്ല് സംബന്ധിച്ച അസുഖങ്ങൾ,ടെന്നീസ് എൽബോ, നടുവേദന,ആമവാതം,വിട്ടുമാറാത്ത നടുവേദന, ആസ്മ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ചികിത്സ ലഭ്യമാണ്. വിലാസം: അശോക റീലൈഫ് സെന്റർ പുത്തൻപറമ്പിൽ ഹൗസ്,തൃക്കൊടിത്താനം പി.ഒ, ആരമല ഹിൽ, ചങ്ങനാശേരി,കോട്ടയം ഫോൺ: 0481 2447044, 9446859677 ഇമെയിൽ : psakumar2@gmail.com കൺസൾട്ടേഷൻ സമയം: രാവിലെ 7 -12.30 , വൈകിട്ട് 4-6.
കുടുംബം
തൃക്കൊടിത്താനം പുത്തൻപറമ്പിൽ പരേതനായ ശങ്കുണ്ണിയുടെയും സരോജിനിയുടെ മകനാണ്. ഉഷയാണ് പത്നി. നിഷ,ബിബിൻ, ഷിബിൻ എന്നിവർ മക്കളും സിബി, രമ്യ, ദിവ്യ എന്നിവർ മരുമക്കളുമാണ്. അർജ്ജു, ഐശ്വര്യ,അശ്വതി,വിഷ്ണു,വൃന്ദ എന്നിവരാണ് കൊച്ചു മക്കൾ. പിതാവിന്റെ പാത പിന്തുടർന്ന് മക്കളായ ബിബിനും ഷിബിനും മർമ്മ ചികിത്സാ രംഗത്ത് സജീവമാണ്.