airplane

കോട്ടയം: പ്രവാസി സംഘടനയായ അംബേദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്‌മെന്റ് (എ.ഐ.എം) കേരള ഘടകത്തിന്റെ സംസ്ഥാനതല കുടുംബസംഗമവും വെൽഫെയർ സൊസൈറ്റി രൂപീകരണ ഉദ്ഘാടനവും 24ന് കഞ്ഞിക്കുഴി രാജഗൃഹ ഹാളിൽ നടക്കും. രാവിലെ 10.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കോ- ഒാർഡിനേറ്റർ തോമസ് കോട്ടയം അദ്ധ്യക്ഷത വഹിക്കും. സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. 15 വർഷത്തേക്ക് അംബേദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്‌മെന്റ് നടപ്പാക്കുന്ന 'ലക്ഷ്യം 2035' പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.സ്ഥാപനവത്ക്കരണത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങൾ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിക്കും.