കോട്ടയം: സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകളിൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കോളേജ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്റർ, സി.എഫ്.എൽ. ടി.സി, സി.സി.സി എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉത്തരവായി. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ടവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്ന കെട്ടിടങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ഥാപന മേധാവികൾക്ക് കൈമാറും.