പാലാ: സമഭാവന വാട്‌സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 'കൂട്ടിക്കലെ കൂട്ടുകാർക്കൊരു കൈത്താങ്ങ് ' സഹായപദ്ധതി നടപ്പാക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ബുക്കുകളുമൊക്കെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം. വനിതകൾക്കാവശ്യമായ വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റുകൾ, ബ്രഷുകൾ, സോപ്പുകൾ, മാസ്‌കുകൾ തുടങ്ങിയവ പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച് കൂട്ടിക്കലെത്തിച്ചു നൽകും. വസ്ത്രങ്ങൾ, ബുക്കുകൾ, സോപ്പുകൾ, പേസ്റ്റുകൾ, ബ്രഷുകൾ എന്നിവ സംഭാവന നൽകാൻ താത്പര്യമുള്ള പാലായുടെ സമീപ പ്രദേശങ്ങളിലുള്ളവർ
9947 511893, 9809 337777 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.