പാലാ: വഴിവിളക്കുകൾ യഥാസമയം തെളിക്കുക, വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഗവ.ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കുക, പ്രതിപക്ഷത്തോടുള്ള നിഷേധാത്മക നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കൗൺസിലർമാർ പാലാ നഗരസഭ ഓഫീസ് പടിക്കൽ പ്രതിഷേധധർണ നടത്തി. ജോസ് എടേട്ട് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ.സതീശ് ചൊള്ളാനി ധർണ ഉദ്ഘാടനം ചെയ്തു.വി.സി പ്രിൻസ്, ജിമ്മി ജോസഫ്, സിജി ടോണി, മായ രാഹുൽ, ആനി ബിജോയി, ലിജി ബിജു, ലിസിക്കുട്ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.