ബൈസൺവാലി:സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയെ ബന്ധുവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കാക്കാക്കട മുക്കനോലിക്കൽ മണിക്കുട്ടൻ -പുഷ്പ ദമ്പതികളുടെ മകൾ അർച്ചന(20)യെയാണ് ണ് ചൊവ്വാഴ്ച രാത്രി വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല.അർച്ചനയുടെ മാതാപിതാക്കളും ബന്ധു വീടുകളിലുള്ളവരും പണിക്കു പോയി മടങ്ങി വന്നപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ഇടുക്കി മെഡിക്കൽകോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരൻ: ആദർശ്.