rob

ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറയില്‍ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടില്‍ നിന്ന് 23 പവന്‍ സ്വര്‍ണാഭരണങ്ങളും 15000 രൂപയും മോഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെല്‍ഫിലും ബാഗുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് അപഹരിച്ചത്. മോഷണ സമയത്ത് ജോസഫും ഭാര്യയും രണ്ടു മക്കളും ഉറക്കത്തിലായിരുന്നു. രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ അജീബ്, എസ്. ഐ അഖില്‍ദേവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഭോപ്പാലിലായിരുന്ന ജോസഫും കുടുംബവും മകളുടെ വിവാഹത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സമീപത്തുള്ള സി.സി.ടി.വി പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.