agri

ചങ്ങനാശേരി: ചമ്പക്കുളം കൃഷിഭവന്റെ കീഴിലുള്ള മുലപ്പള്ളി കാട്, കാച്ചാംകോടം 165 ഏക്കർ പാടശേഖരത്തിന്റെ പുറംബണ്ടിൽ മട വീണ് വെള്ളം കയറി നെൽകൃഷി നശിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് ഒരേ സ്ഥലത്ത് മട വീണ് കൃഷി നശിക്കുന്നത്. പുറംബണ്ട് ബലപ്പെടുത്താൻ സർക്കാർ ഇടപെടണമെന്നും കൃഷി നശിച്ചവർക്ക് സഹായം നല്കണമെന്നും കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര എന്നിവർ പങ്കെടുത്തു.